കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രകടനം നടത്തി

കൊയിലാണ്ടി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍, രാജേഷ് കീഴരിയൂര്‍, കെ. രാജന്, വി.കെ. സുധാകരന്, സി. സുന്ദരന്‍, ഉണ്ണികൃഷ്ണന് മരളൂര്‍, അഡ്വ. പി.ടി. ഉമേന്ദ്രന്‍, പി.കെ. പുരുഷോത്തമന്, എം.കെ. സായൂഷ്, പി.വി. ആലി എന്നിവര്‍ നേതൃത്വം നല്കി.
