കോട്ടപ്പറമ്പ് ആശുപത്രി നവീകരണവുമായി കെ.എം.സി.ടി. വിദ്യാര്‍ഥികള്‍

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രിയില്‍ നവീകരണവുമായി കെ.എം.സി.ടി. വനിതാ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. ടെക്നിക്കല്‍ സെല്‍ ‘പുനര്‍ജനി’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം.
ആസ്പത്രിയിലെ മുറികള്‍ വൃത്തിയാക്കി പെയിന്റടിക്കുക, പൊട്ടിയ കട്ടിലുകള്‍ നന്നാക്കുക, ബയോമെഡിക്കല്‍ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍ ചെയ്യുന്നത്.

ക്യാമ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനംചെയ്തു. സര്‍ക്കാര്‍ തൊഴിലന്വേഷകര്‍ക്ക് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെഭാഗമായി ജോബ് പോര്‍ട്ടലും ഉടന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

ഐ.ടി.ഐ.കള്‍ ഗ്രേഡ് ചെയ്ത് അവാര്‍ഡ് നല്‍കും. സാധ്യതകള്‍ പരിശോധിച്ച് തൊഴില്‍പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. തൊഴില്‍മേളകളും നടത്തും. എംപ്ലോയബിലിറ്റി സെന്ററുകളുടേയും കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെയും സേവനവും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. ആസ്പത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശ്, ഡോ. എസ്.എന്‍. രവികുമാര്‍, ഡോ. കെ. മൊയ്തു, ജസ്റ്റിന് ജോസഫ്, ഡോ. എലിസബത്ത് കുരുവിള, ടി.കെ. അര്‍ഷദ്, വി. അശ്വിന്‍രാജ്, പി. ലിഷ്ന തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഏഴിന് സമാപിക്കും.
