കോടിയേരിയുടെ വീടിനു നേരം RSS അക്രമം: കൊയിലാണ്ടിയിൽ CPI(M) പ്രതിഷേധം

കൊയിലാണ്ടി: തിരുവനന്തപുരത്ത് സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആർ.എസ്.എസ്. നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സി.പി.ഐ.(എം) പ്രതിഷേധ പ്രകടനം നടത്തി.
ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ ടി. കെ. ചന്ദ്രൻ മാസ്റ്റർ, പി. ബാബുരാജ്, പി. വി. മാധവൻ, അഡ്വ: എൽ.ജി. ലിജീഷ്, കെ. ഷിജു, ലോക്കൽ സെക്രട്ടറിമാരായ ടി. വി. ദാമോദരൻ, പി. കെ. ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.

