കോടിക്കൽ കടപ്പുറത്ത് വീണ്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തീരത്തടിഞ്ഞു

കൊയിലാണ്ടി: നന്തി കോടിക്കലില്‍ വീണ്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തീരത്തടിഞ്ഞു. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കോടിക്കല്‍ തീരത്തടിയുന്നത്. ആദ്യ തവണ മത്സ്യതൊഴിലാളികള്‍ പണം സ്വരൂപിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇതേ പ്രതിഭാസം ഉണ്ടായതോടെ നിസ്സഹായരായ തൊഴിലാളികളെ സഹായിക്കാന്‍ മൂടാടി ഗ്രാമപഞ്ചായത്തും തിക്കോടി വികസന സമിതി വാട്സാപ്പ് കൂട്ടായ്മയുടെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും രംഗത്തെത്തി.
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആക്രമിച്ചു; നാല് ബി.ജെ.പി. പ്രവർത്തകർ അറസ്‌റ്റില്‍

പ്ലാസ്റ്റിക്ക് കുപ്പികളാണ് അടിഞ്ഞ മാലിന്യങ്ങളില്‍ ഭൂരിഭാഗവും. കടൽ ക്ഷോഭം മൂലമാണ് വലിയതോതിൽ മാലിന്യം കരയ്ക്കടിയാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് പുറമെ മദ്യക്കുപ്പികൾ, സിറഞ്ചു മറ്റു മാലിന്യങ്ങൾ തുടങ്ങിയവയാണ് തീരത്ത് അടിഞ്ഞത്. ഇരുന്നൂറിലധികം വള്ളങ്ങൾ കടലിലേക്ക് പോകുന്ന സ്ഥലമാണിത്. വള്ളങ്ങള്‍ കരയിലേക്ക് കയറ്റുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഇപ്പോള്‍ നേരിടേണ്ടി വന്നത്. നാടെങ്ങും ഇപ്പോള്‍ പ്രളയത്തിന്റെ പിടിയില്‍ അമര്‍ന്നത് കാരണം തീരത്തടിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എങ്ങിനെ നീക്കം ചെയ്യും എന്ന ആശങ്കയിലാണ് കോടിക്കലിലെ മത്സ്യതൊഴിലാളികള്‍.
