കൊല്ലം: കൊട്ടിയം പറക്കുളത്ത് ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചെങ്കിലും ആളപായമില്ല. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കട പൂര്‍ണമായും കത്തിനശിച്ചു. എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.