കൊല്ലം ശ്രീ പിഷാരികാവ് അതിഥിമന്ദിരം, ഊട്ടുപുര, പത്തായപ്പുര നിർമാേണാദ്ഘാടനം 20-ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അതിഥി മന്ദിരം, ഊട്ടുപുര, പത്തായപുര എന്നിവയുടെ നിർമാണം 20-ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ. ദാസൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, താമസമുറികൾ, ഭക്ഷണശാല എന്നിവ ഉൾപ്പെടുന്ന കെട്ടിടനിർമാണത്തിന് പതിനൊന്ന് കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. പുതിയ പത്തായപ്പുരയും പുതുക്കിപ്പണിയും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണക്കരാർ.

പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി. നാരായണൻകുട്ടി നായർ, എക്സിക്യൂട്ടിവ് ഓഫിസർ യു.വി. കുമാരൻ, ബോർഡ് അംഗങ്ങളായ ഇളയിടത്ത് വേണുഗോപാൽ, ടി.കെ. രാജേഷ്, പ്രമോദ് തുന്നോത്ത്, അനിൽ ചെട്ടിമഠം എന്നിവർ പങ്കെടുത്തു.

