കൊല്ലം- നെല്യാടി റോഡ് തകര്‍ന്നു

കൊയിലാണ്ടി: റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് കൊല്ലം- നെല്യാടിറോഡില് ഗതാഗതം ദുഷ്കരം. മേപ്പയ്യൂര്‍ ഭാഗത്തേക്ക് നിരവധി വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡാണിത്. തകര്‍ന്നറോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴനട്ട് പ്രതിഷേധിച്ചു. റോഡ് തകര്‍ന്ന കുഴികളില്‍ നിരത്താനായി പതിവുപോലെ ക്വാറി അവശിഷ്ടം തള്ളുന്നതും പ്രവര്‍ത്തകര്‍ തടഞ്ഞു. മണ്ഡലം പ്രസിഡന്റ് നടേരി ഭാസ്കരന്, കൗണ്‍സിലര്‍ ഒ.കെ. ബാലന്, ഉണ്ണികൃഷ്ണന് മരളൂര്‍, പി.ടി. ഉമേന്ദ്രന്‍, പി.കെ. പുരുഷോത്തമന്, ഉണ്ണികൃഷ്ണന് പഞ്ഞാട്ട്, ബജീഷ് തരംഗിണി, രാമന് നായര്‍, എം.കെ. ബിനോയ് എന്നിവര്‍ നേതൃത്വം നല്കി.
