കൊല്ലം-ആനക്കുളത്ത് ഉണ്ടായ വാഹനാപടം ഡ്രൈവറുടെ അശ്രദ്ധയെന്ന് എം.വി.ഐ. റിപ്പോർട്ട്. ലൈസൻസ് സസ്പെന്റ് ചെയ്യും
കൊയിലാണ്ടി: ശനിയാഴ്ച്ച പുലർച്ചെ കൊല്ലം ആനക്കുളം അക്ഷയ സെന്ററിന് എതിർവശം നടന്ന അപകടത്തിൽ ഉൾപ്പെട്ടതായ KL 55 AA 7649 MAHINDRA LOADKING (LGV) വാഹനം പരിശോധിച്ചതിൽ, വാഹനത്തിന് യാതൊരുവിധ യാന്ത്രിക തകരാറുകളും ഇല്ലെന്ന് ബോധ്യപ്പെടുകയും, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സനീശൻ. പി.പി യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് വാഹന അപകടത്തിന് കാരണമായത് എന്നതിനാൽ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കൊയിലാണ്ടി ജോയിന്റ് ആർടിഓ പി. രാജേഷ് അറിയിച്ചു

മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ദൗത്യമായ “ഓപ്പറേഷൻ ക്ലിയർ പാത്ത് വേയ്സ്” ഡ്രൈവ് ന്റെ ഭാഗമായി വാഹനാപകടങ്ങൾ കുറക്കാൻ വേണ്ടി റോഡിലുള്ള അപാകതകളായ റോഡ് ഷോൾഡറിന്റെ ഉയരക്കൂടുതൽ, ടൗണിലെ ഫുട്പാത്തിൻന്റെ അഭാവം, റോഡിനരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റ്, വീഴാറായ മരങ്ങൾ, ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതും ശ്രദ്ധ തിരിക്കുന്നതുമായ പരസ്യബോർഡുകൾ, റോഡ് മർക്കിങ്സ് ഇല്ലാത്തത് എന്നിവ ഫീൽഡ് ഓഫീസർമാരുടെ അന്വേഷണത്തിന്റെയും പൊതുജനങ്ങളുടെ അറിയിപ്പിന്റെയും അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജോയിന്റ് ആർടിഓ അറിയിച്ചു. കൊയിലാണ്ടി സബ് ആർടിഓ പരിധിയിലെ റോഡപകടങ്ങൾ കുറക്കാനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം kl56.mvd@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അറിയിക്കാം.


