കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി രാമായണ ക്വിസ് മൽസരം സംഘടിപ്പിച്ചു

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തല രാമായണ ക്വിസ് മൽസരം സംഘടിപ്പിച്ചു. കീഴാത്തൂർ രാധാകൃഷ്ണൻ മാസ്റ്റർ മൽസരം നയിച്ചു. പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു.
യു.പി.വിഭാഗത്തിൽ അപർണ്ണ അയ്യപ്പൻകാവ് യു.പി.സ്കൂൾ ഒന്നാം സ്ഥാനവും. ഹരിപ്രിയ ചേമഞ്ചേരി യു.പി.സ്കൂൾ രണ്ടാം സ്ഥാനവും, കൊഴുക്കല്ലൂർ കെ.ജി.എം.എസ്. സ്കൂളിലെ ആദിത്യ മൂന്നാം സ്ഥാനവും നേടി. എൽ. പി. വിഭാഗത്തിൽ ഋതിക തിരുവങ്ങൂർ യു .പി .സ്കൂൾ ഒന്നാം സ്ഥാനവും ഊരള്ളൂർ യു.പി.യിലെ ജാഹ്ന വി. രണ്ടാം സ്ഥാനം തിരുവങ്ങൂർ യു.പി.സ്കൂളിലെ അഷിത് മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ മെഡിക്കൽ കോളെജ് കാമ്പസ് ഹൈസ്കൂളിലെ നിവേദ് ഒന്നാം സ്ഥാനവും, തിരുവങ്ങൂർ ഹൈസ്കൂളിലെ അനഘ രണ്ടാം സ്ഥാനവും, തിരുവങ്ങൂർ ഹൈസ്കൂളിലെ ഹരികൃഷ്ണൻ മൂന്നാം സ്ഥാനവും നേടി.

സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വി. മുരളി കൃഷ്ണൻ, ഓ .കെ. ബാലകൃഷ്ണൻ, കളിപ്പുരയിൽ രവീന്ദ്രൻ, പി. കെ. സജീഷ്, എ. കെ. ബാബു, പുത്തൻ പുരയിൽ ബിജു, പി. പി. സുധീർ, എ.വി.അഭിലാഷ്, വിനോദ് കെ. കെ. എന്നിവർ
നേതൃത്വം നൽകി. ക്വിസ് മാസ്റ്ററെ ക്ഷേത്ര നർത്തകൻ പി.കെ.നാരായണൻ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

