KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രo വാർഷികാഘോഷം മേടപ്പൂത്തിരി ഏപ്രിൽ15 ന്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കൊരയങ്ങാട് കലാ ക്ഷേത്രത്തിന്റെ 6 മത് വാർഷികാഘോഷം മേടപ്പൂത്തിരി 2017 ഏപ്രിൽ 15 ന് കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ വെച്ച് വിവിധ പരിപാടികളോടെആഘോഷിക്കും.

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ , പത്മശ്രീ മീനാക്ഷി അമ്മ എന്നിവരെയും അര നൂറ്റാണ്ടായി നേത്ര ആരോഗ്യ-സാംസ്കാരിക രംഗത്ത്‌ നിറസാന്നിധ്യമായ കെ. ഗോപിനാ ഥ് എന്ന സ്റ്റൈലൊ ഗോപിയേട്ടന് കലാക്ഷേ ത്രത്തിന്റെ സ്നേഹോപഹാരവും സമർപ്പിക്കും.

നൃത്തനൃത്യങ്ങൾക്കൊപ്പം ശാസ്ത്രീയ സംഗീതം, ചിത്ര രചന, തബല ,വയലിൻ, കീബോർഡ്, എന്നിവയിൽ കലാ ക്ഷേത്രത്തിലെ വിദ്യാർത്ഥികൾ ഒരുക്കുന്ന കലാവിരുന്നും, കലാഭവൻ സരിഗ, സിനിമാ മിനിസ്ക്രീൻ താരം കിഷോർ നയിക്കുന്ന നാടൻ പാട്ടുകളും അവതരിപ്പിക്കും.

Advertisements

പ്രശസ്ത സിനിമാ താരം തസ്നി ഖാൻ വാർഷികാഘോഷം ഉൽഘാടനം ചെയ്യും. വാർഷികാ ഘോഷത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായതായി എ.വി. അഭിലാഷ്, എ.എസ്. പ്രഭീഷ്, ടി.എം. പ്രദീപൻ, വി. മുരളീകൃഷ്ണൻ, കെ.കെ. ശ്രീറാം തുടങ്ങിയവർ അറിയിച്ചു.

കോഴിക്കോട് നടന്ന മേള വിസ്മയം സംസ്ഥാന ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയങ്ങാട് വാദ്യസംഘത്തിനെയും ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *