KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ റെയ്ഡ് 7 സ്ഥാപനങ്ങൾക്കതിരെ നടപടി

കൊയിലാണ്ടി: നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ 7 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇന്ന് കാലത്ത് നടത്തിയ റെയ്ഡിനിടെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

പല ഹോട്ടലുകളും വൃത്തിഹീനമായ അവസ്ഥയിലാണ് കാണപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.  എംപയർ ഹോട്ടൽ, പ്ലാസ എന്നിവിടങ്ങളിൽ ശൗചാലയം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനെതിരെയാണ് നടപടി സ്വീകരിച്ചത്. കഫേ കോർണർ, മുബാറക്ക്, എം. ആർ. ആർ, പാർക്ക് റെസിഡൻസി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തു.

എം. ആർ. ആർ. ഹോട്ടലിൽ പഴകിയ ഭക്ഷണത്തോടൊപ്പം വളരെ മോശമായ സാഹചര്യത്തിലാണ് പൂട്ടി സീൽ ചെയ്യാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ റെയ്ഡ് കർശനമാക്കുമെന്ന് അധികൃതർ പറഞ്ഞു. 2500 രൂപ ഫൈനടക്കാൻ അധികൃതർ ഉത്തരവിട്ടു. കൊയിലാണ്ടിയിലെ പല കൂൾബാറുകൾക്കെതിരെയും, ഹോട്ടലുകൾക്കെതിരെയും നാട്ടുകാരിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇവിടങ്ങളിലും റെയ്ഡ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisements

റെയ്ഡിന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അശോകൻ, പ്രസാദ്, സുബൈർ എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *