കൊയിലാണ്ടിയിൽ സമാധാനത്തിന് ആഹ്വാനം

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിൽ സി.പി.എം. ബി.ജെ.പി സംഘർഷത്തിന് പരിഹാരം കാണാൻ ജില്ലാ കലക്ടർ യു.വി.ജോസ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൊയിലാണ്ടി ടി. ബി.യിൽ ചേർന്ന സമാധാന യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. ജനിൽകുമാർ, ആർ.ഡി.ഒ. ഷാമിൽ സെമ്പാസ്റ്റ്യൻ റുറൽ എസ്.പി. എൻ.കെ.പുഷ്കരൻ , ഡി.വൈ.എസ്.പി.കെ. സുദർശനൻ, കൊയിലാണ്ടി തഹസിൽദാർ എൻ. റംല കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണൻ, എസ്.ഐ.കെ. സുമിത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ.മുഹമ്മദ്, പി.കെ.ബാബു, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, അഡ്വ.വി.സത്യൻ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ എന്നിവർ സംബന്ധിച്ചു, അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ സമാധാനം പനസ്ഥാപിക്കാൻ യോഗത്തിൽ ധാരണയായി.
