കൊയിലാണ്ടിയിൽ ‘ സത് സഞ്ചാർ ‘ പദ്ധതിക്ക് ഇന്ന് തുടക്കമാകും

കൊയിലാണ്ടി: സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സത് സഞ്ചാർ പദ്ധതിക്ക് ഇന്ന് 23.11.2016ന് കൊയിലാണ്ടിയിൽ തുടക്കമാകും. വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ ബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള മുഴുവൻ വിദ്യലയങ്ങളിലും ഈ പദ്ധതി നടപ്പാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് ജോയിന്റ് ആർ.ടി.ഒ, എ.കെ. ദിലു അറിയിച്ചു.
വർദ്ധിച്ചു വരുന്ന റോഡപകടങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ച്ക്ക് 2.30ന് മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. കോളജിൽ ഉത്തര മേഖലാ ഡപ്യൂട്ടി ട്രാൻസപോർട്ട് കമ്മീഷണർ ഡോ: മുഹമ്മദ് നജീബ് പി. എം. നിർവ്വഹിക്കും. ചടങ്ങിൽ മോട്ടോർ വാഹന വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

