കൊയിലാണ്ടിയിൽ ബൈപ്പാസ് അനുവദിക്കില്ല: കർമ്മ സമിതി

കൊയിലാണ്ടി: 650 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ കൊയിലാണ്ടിയിൽ ബൈപ്പാസ് അനുവദിക്കുകയില്ലെന്ന് സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊയിലാണ്ടി ടൗണിലെ ഗാതാഗതകുരിക്കിന് എലിവേറ്റഡ് ഹൈവെ നിർമ്മിച്ചും, തീരദേശപാത അടിയന്തരമായി പൂർത്തികരിച്ചും പരിഹാരം കാണണമെന്നും കർമ്മ സമിതി നേതാക്കൾ പറഞ്ഞു. ബൈപ്പാസ് വന്ന്കഴിഞ്ഞാൽ നിരവധി കുന്നുകളും വയലുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ഇല്ലാതാകുമെന്നും അങ്ങിനെ വന്നാൽ ഗുതരമായി പാരിസ്ഥിതിക പ്രശ്‌നങ്ങക്കും വരൾച്ചക്കും ഇടയാക്കുമെന്നും ഇവർ പറഞ്ഞു.
സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുമ്പിൽ നടന്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ പ്രമുഖ ഓൺലൈൻ വിഷ്വൽ മാധ്യമങ്ങളിൽ വന്ന രാഷ്ട്രീയവൽക്കരണവുമായി ബന്ധപ്പെട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുചേർത്തത്.

അനുമതിയില്ലാതെ പന്തൽ കെട്ടിയതിന് കൊയിലാണ്ടി പോലീസ് പന്തൽ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതോടുകൂടി പന്തൽ ഉടമ സമരപന്തൽ അഴിച്ച് മാറ്റുകയായിരുന്നു. ഇതിനെയാണ് ചില മാധ്യമങ്ങൾ സി.പി.ഐ(എം) നേതൃത്വം ഇടപെട്ട് മാറ്റിയതെന്ന് പ്രചരിപ്പിച്ചത്.

ബൈപ്പാസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും നിവേദനത്തിലെ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയാതായും, ബൈപ്പാസ് വിരുദ്ധ കർമ്മ സമിതിയുടേതായ വാർത്ത പ്രചരിച്ചിരുന്നു. കൂടാതെ അനിശ്ചിതകാല സമരപന്തൽ പോലീസിനെ ഉപയോഗിച്ച് സിപി.ഐ(എം) പൊളിച്ചുമാറ്റുകയായിരുന്നുവെന്നും സമരസമിതിയുടേതായ വാർത്ത കൊയിലാണ്ടിയിൽ വലിയ ചർച്ചയാകുകയും അതുമൂലം സമരസമിതി കോൺഗ്രസ്സ് അനുകൂലസംഘടനയായിമാറിയെന്ന് സമരസമിതിക്കുള്ളിൽ തന്നെ വിമർശനം ഉണ്ടാകുകയും ചെയ്തു.

എന്നാൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ല എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും അനുഭാവികളും സമരസമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും സത്യാഗ്രഹസമരത്തിൽ അഭിവാദ്യം ചെയ്യാൻ ഭരണകക്ഷി ഉൾപ്പെടെയുള്ള പാർട്ടികളെ ക്ഷണിച്ചതായും നേതാക്കൾ വ്യക്തമാക്കി. ബൈപ്പാസ് വിരുദ്ധ കോൺഗ്രസ്സ് സമരം എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കൊയിലാണ്ടിയിലെ സി.പി.ഐ.(എം) നേതൃത്വം സമരത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഇവർ പറഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ :
ചോദ്യം: ബൈപ്പാസ് വിരുദ്ധ സമരം എന്തിനായിരുന്നു കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുമ്പിൽ നടത്തിയത് ?
മറുപടി: ദേശീയപാത വീതികൂട്ടണം എന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം അത്‌കൊണ്ട് ദേശീയപാതയോരം തെരഞ്ഞെടുക്കുകയായിരുന്നു.
ചോദ്യം: സമര പന്തൽ പൊളിച്ച് മാറ്റിയത് സി. പി. ഐ. (എം) ആണെന്നാണല്ലൊ മാതൃഭൂമി, മനോരമ പത്രങ്ങളിലെ സമരസമിതിയുടേതായ വാർത്ത?.
ഉത്തരം: ഈ ആരോപണത്തിലും വാർത്തയിലും ഞങ്ങൾ ഉത്തരവാദിയല്ല? മാധ്യമങ്ങൾ അവരുടെ ഭാവനക്കനുസരിച്ച് എഴുതിയതായിരിക്കാം.?
ചോദ്യം: മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഉറപ്പ് നൽകി എന്ന് വാർത്തയുണ്ടല്ലൊ. അത് മൂലമാണല്ലൊ സമരം അവസാനിപ്പിച്ചതും.?
ഉത്തരം: മുൻ എം.എൽ.എ.യുടെ സഹായത്തോടെ മുഖ്യമന്ത്രിയുടെ കൈവശം നിവേദനം എത്തിച്ചു. മഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അരികിൽ നിൽക്കുന്ന ഞങ്ങൾ ബൈപ്പാസ് സമരക്കാരാണെന്ന് പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞു. പരിശോധിക്കാം.
മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സമരസമിതി ചെയർമാൻ പാവൻ വീട്ടിൽ വേണുഗോപാൽ, കൺവീനർ രാംദാസ് തൈക്കണ്ടി, രവി മുണ്ട്യേരി, സത്യൻ കുന്ന്യോറമല എന്നിവർ പങ്കെടുത്തു.
