കൊയിലാണ്ടിയിൽ പെട്ടികടക്ക് തീയിട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പെട്ടികടക്ക് തീയിട്ടു. പുതിയ സ്റ്റാന്റിലെ സി.പി.എം.ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപത്തെ സി.എം. വിജയന്റെ ഉടമസ്ഥതയിലുള്ള പെട്ടികടയാണ് ഇന്നലെ രാത്രി 10.45 ഓടെ തീവെച്ച് നശിപ്പിച്ചത്. തീ ആളിപടരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ തീയണക്കുകയായിരുന്നു. കട ഭാഗികമായി കത്തിനശിച്ചു. വിവര മറിഞ്ഞ് ഫയർ ഫോഴ്സും എത്തിയിരുന്നു. മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സാമൂഹ്യ ദ്രോഹികളാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നത്. സംഭവത്തിൽ വഴിയോര കച്ചവട യൂണിയൻ സി.ഐ.ടി.യു. പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പി.വി. മമ്മദ്, കരീം തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, വഴിയോര കച്ചവട യൂണിയൻ പ്രസിഡണ്ട് ടി.കെ. ചന്ദ്രൻ , കെ.ഷിജു, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
