KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ചതയദിനം ആഘോഷിച്ചു

കൊയിലാണ്ടി: എസ്. എൻ. ഡി. പി. കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജയന്തി വിപുലമായി ആഘോഷിച്ചു.  പ്രസിഡണ്ട് പറമ്പത്ത് ദാസൻ രാവിലെ 9 മണിക്ക് പതാക ഉയർത്തിയതോടെ യൂണിയന്റെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ ഓഫീസിൽ ഗുരുപൂജ നടത്തി. വിവിധ ശാഖകളിൽ പായസദാനവും, ഗുരുപൂജയും നടന്നു.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ രോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തി. വൈകീട്ട് മനയടത്ത് പറമ്പിൽ നിന്ന് ആരംഭിച്ച വർണ്ണശബളമായ ഘോഷയാത്രക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ അകമ്പടിയായി. തായമ്പകയും, ശിങ്കരിമേളവും ഘോഷയാത്രക്ക് മികവേകി.

യൂണിയൻ പ്രസിഡണ്ട് പറപ്രത്ത് ദാസൻ, സിക്രട്ടറി ഊട്ടേരി രവീന്ദ്രൻ,, കെ. കെ. ശ്രീധരൻ, വൈസ് പ്രസിഡണ്ട് വി. കെ. സുരേന്ദ്രൻ, കൗൺസിലർമാരായ സുരേഷ് മേലേപ്പുറത്ത്, യു. ചേയിക്കുട്ടി, കെ. വി. സന്തോഷ്, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ കണ്ടോത്ത് മുരളി, മജീഷ്, സൈബർ സേന അംങ്ങളായ സൂരജ്, സുമേഷ്, ഷിബിൻ, ആശദേവി എന്നിവർ നേതൃത്വം നൽകി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *