‘കൊയിലാണ്ടികൂട്ടം’ അനുമോദനയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി : zee ടി.വി. സരിഗമ റിയാലിറ്റിഷോയില്‍ റണ്ണറപ്പായ ആര്യനന്ദ, ദേശീയ സ്റ്റുഡന്‍ഡ്സ് ഒളിമ്പിക്സില്‍ മെഡല്‍ ജേതാക്കളായ മുഹമ്മദ് ഷദാന്‍, അഫ്നാന് നഫാത്ത്, അബ്ദുള്‍ വാഹിദ് എന്നിവരെ കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍ അനുമോദിച്ചു. നഗരസഭ ചെയര്മാന് കെ.സത്യന് പ്രതിഭകള്‍ക്ക് പുരസ്കാരം സമര്‍പ്പിച്ച് ആദരിച്ചു.
കൊയിലാണ്ടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സജു എബ്രഹാം മുഖ്യാതിഥിയായിരുന്നു. എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, സാദിഖ് സഹാറ, സയ്യിദ് ഹാഷിം, ബാലന് അമ്പാടി, റഷീദ് മൂടാടി, നബീല്‍, ഷഫീഖ്, ഷഹീര്‍ ഗാലക്സി എന്നിവര്‍ സംസാരിച്ചു.
