കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി

കൊയിലാണ്ടി > വഴിയോര കച്ചവടക്കാര്‍ക്ക് ചരക്കു സേവനനികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വഴിയോര കച്ചവട തൊഴിലാളിയൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.
തുടര്‍ന്ന് നടത്തിയ ധര്‍ണാസമരം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശശി വടകര അധ്യക്ഷനായി. യു .കെ പവിത്രന്‍ സ്വാഗതവും പി. വി. മമ്മദ് നന്ദിയും പറഞ്ഞു.
