കൊയിലാണ്ടി സ്‌റ്റേഡിയം കായിക പ്രേമികൾക്ക് തിരിച്ചു കിട്ടാൻ നടപടി ഉണ്ടാവണം എൻ.സി.പി

കൊയിലാണ്ടി: സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിലുളള കൊയിലാണ്ടി ഹൈസ്‌ക്കൂൾ മൈതാനം കായിക പ്രേമികൾക്ക് ഉപകരിക്കുന്നതിന് വേണ്ടി സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി പഴയ സ്ഥിതിയിൽ തുടരാൻ നടപടി ഉണ്ടാവണമെന്ന് എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കെ.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. ചാത്തപ്പൻ മാസ്റ്റർ, കെ.ടി.എം കോയ, ഇ.എസ് രാജൻ, അവിണ്യേരി ശങ്കരൻ, ചേനോത്ത് ഭാസ്‌ക്കരൻ മാസ്റ്റർ, കെ.കെ ശ്രീഷു, കെ.സി ഗീത, എൻ. നാരായണൻ, എം.എ ഗംഗാധരൻ, തുടങ്ങി
യവർ സംസാരിച്ചു.
