കൊയിലാണ്ടി സഹകരണ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബേങ്കിന്റെ കീഴിൽ ആരോഗ്യ രംഗത്തെ പുതിയ സംരഭമായ സഹകരണ നീതി മെഡിക്കൽ ലാബ് വടകര എം.പി. കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ മെഷീൻ സ്വിച്ച് ഓൺ നിർവഹിച്ചു. കൗണ്ടർ ഓപ്പണിംങ്ങ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം. രജിത നിർവ്വഹിച്ചു. ബങ്ക് പ്രസിഡന്റ് യു. രാജീവൻ അധ്യക്ഷത വഹിച്ചു. കെ.എ. അജയ് കുമാർ, കെ. അസീസ് മാസ്റ്റർ, വി.പി. ഇബ്രഹിം കുട്ടി. എ.വി. അനിൽ കുമാർ സി. സത്യചന്ദ്രൻ, സതീഷ്. പി, ബലകൃഷ്ണൻ മാക്കണ്ടാരി, അഡ്വ. രാധാകൃഷ്ണൻ, ടി.ഗംഗാധരൻ, വി.കെ. ശോഭന, പി. രത്നവല്ലി, അഡ്വ.സതീഷ് കുമാർ, നടേരി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.

