കൊയിലാണ്ടി സഹകരണ ആശുപത്രി കെട്ടിടം: ഓഹരി സമാഹരണം തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ ജസ്റ്റിസ്
വി. ആര്. കൃഷ്ണയ്യരുടെ നാമധേയത്തിലുള്ള പുതിയ കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഓഹരിസമാഹരണം തുടങ്ങി. ഹാരിസ് ബാഫക്കി തങ്ങളിൽ നിന്നും ആദ്യ ഷെയര്‍ സ്വീകരിച്ചുകൊണ്ട് കെ.ദാസൻ എം.എൽ.എ. ഓഹരി സമാഹരണം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി കോതമംഗലം ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ആശുപത്രി പ്രസിഡണ്ട് പി.വിശ്വൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.കെ.ചന്ദ്രൻ പ്രൊജക്ട്
വിശദീകരണം നടത്തി. നഗരസഭ ചെയര്മാൻ അഡ്വ: കെ.സത്യൻ, വൈസ് ചെയര്മാൻ
വി. കെ. പത്മിനി, സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, ടി. ഗോപാലൻ, ഇളയിടത്ത് വേണുഗോപാൽ, പി. കെ. കബീര്‍, ഡോ: ബാ
തുടങ്ങി നിരവധിപേര്‍ സംസാരിച്ചു. സി. കുഞ്ഞമ്മദ് സ്വാഗതവും ആശുപത്രി
സെക്രട്ടറി യു. മധുസൂദനന് നന്ദിയും പറഞ്ഞു.

