കൊയിലാണ്ടി വൈദ്യരങ്ങാടിയിൽ മദ്യശാലക്കെതിരെ പ്രതിഷേധം

കൊയിലാണ്ടി: വൈദ്യരങ്ങാടി ഊരള്ളൂർ റോഡിൽ ബീവറേജ് മദ്യ വിൽപ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതി പ്രക്ഷോഭത്തിനിറങ്ങി. ഗ്രാമീണ മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രമായ ഇവിടെ മദ്യവിൽപ്പനശാല ആരംഭിച്ചാൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
പ്രതിഷേധ മാർച്ചിൽ സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. മദ്യവർജന സമിതി അംഗം എടത്തിൽ രവി ഉൽഘാടനം ചെയ്തു. പുതുക്കുടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസില ർമാരായ ആർ.കെ. ചന്ദ്രൻ , അജിത, സീന, ലാലിഷ, ജയ, ലത, തുടങ്ങിയവരും കെ.പി. പ്രഭാകരൻ, സി.ടി. രാഘവൻ, പി.പി. ഫാസിൽ, ആർ.കെ. അനിൽകുമാർ, റഷീദ് മാസ്റ്റർ, എ.എൻ. പ്രതീഷ്, ടി.ഇ. ബാബു എന്നിവരും സംസാരിച്ചു.

