കൊയിലാണ്ടി റെയില്‍വേസ്റ്റേഷന്‍ റോഡില്‍ മരം കടപുഴകിവീണ് മൂന്നുബൈക്കുകള്‍ക്ക് നാശനഷ്ടം

കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ റോഡില്‍ ഇലഞ്ഞിമരം കടപുഴകിവീണ് മൂന്നുബൈക്കുകള്‍ക്ക് കേടുപറ്റി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. രാവിലെ ട്രെയിൻകയറി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവർ ബൈക്ക് റെയിൽവെ സ്‌റ്റേഷന് സമീപമാണ് നിർത്തിയിടാറ്. അങ്ങിനെ മരത്തിനു സമീപം നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്.
നിരവധി ആളുകൾ റെയിൽവെ സ്റ്റേഷനിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന പ്രധാന വഴിയിലേക്കാണ് മരംവീണത്. ഒരു ബൈക്ക് നടുവൊടിഞ്ഞ് പൂർണ്ണതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ഫയര്‍ സ്ഥലത്തെത്തി സേറ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി.

