കൊയിലാണ്ടി മദ്യശാലക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് കിഴക്കു വശം മുത്താമ്പി റോഡില്‍ വിദേശ മദ്യവില്‍പ്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ സംഘടനകള്‍ പ്രതിഷേധത്തില്‍. റെയില്‍വേ സ്റ്റേഷന് റോഡില്‍ മദ്യവില്‍പ്പനശാല പാടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇവിടെ മദ്യഷാപ്പ് വന്നാല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ക്കും ഗേള്‍സ് സ്കൂളിലേക്കുള്ള വിദ്യാര്‍ഥിനികള്‍ക്കും ഭീഷണിയാകും. മദ്യവില്‍പ്പന ശാലക്കെതിരെയുള്ള ബഹുജനസമരത്തില്‍ അണിനിരക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കെ. ഹസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശശീന്ദ്രന് ബപ്പന്‍കാട്, പി.കെ.അബ്ദുള്ള, ടി.എ.ജുനൈദ്, ആര്. ഉമ്മര്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

മദ്യവില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍വാങ്ങണമെന്ന് സമന്വയ റെസിഡന്‍സ് അസോസിയേഷനും ആവശ്യപ്പെട്ടു. നിലവിലുള്ള ചട്ടത്തിന് വിരുദ്ധമായിട്ടാണ് ഇവിടെ മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കം നടക്കുന്നത്. സ്്കൂള്‍, അങ്കണവാടി എന്നിവ സമീപത്തുണ്ട്. റെയില്‍വേ സ്റ്റേഷന് അടുത്തായതിനാല്‍ ധാരാളം സ്ത്രീ യാത്രക്കാരും ഈ റോഡിലൂടെയാണ് പോകുക. ഇത്തരമൊരവസ്ഥയില്‍ മുത്താമ്പി റോഡില്‍ മദ്യഷാപ്പ് അനുവദിക്കരുതെന്ന് സമന്വയ റെസിഡന്‍സ് അസോസിയേഷന് സെക്രട്ടറി എല്‍.എസ്. ഋഷിദാസ് ആവശ്യപ്പെട്ടു.

