കൊയിലാണ്ടി നഗരസഭ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു. മഴയ്ക്ക് മുമ്പായി നാടും നഗരവും ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തു.
ഇതിന്റെ ഭാഗമായി ഏപ്രിൽ 28, 29, 30 തിയ്യതികളിൽ വാർഡുതല ശുചീകരണം, മെയ് 6 ന് ശുചിത്വ ഹർത്താൽ, മെയ് 7 മുതൽ ഡ്രൈഡേ, 7 മുതൽ 12 വരെ വാർഡുതല ജലസംരക്ഷണം, മെയ് 15ന് ഹരിത നഗര പ്രഖ്യാപനം നടത്തും. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈ.ചെയർപേഴ്‌സൺ വി കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. വി. സുന്ദരൻ, കെ. പ്രമോദ്, കെ. ഷിജു, മങ്ങോട്ടിൽ സുരേന്ദ്രൻ, വി.കെ.അജിത തുടങ്ങിയവർ സംസാരിച്ചു.

