കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ പദ്ധതി നാടകക്കളരി സംഘാടക സമിതി

കൊയിലാണ്ടി: നഗരസഭയുടെ 2015-16 വർഷത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാടകക്കളരി സംഘടിപ്പിക്കുന്നു. ഫിബ്രവരി 27,28 തീയ്യതികളിലായി നടക്കും. കൊല്ലം യു.പി സ്ക്കൂളിൽ ചേർന്ന നാടക ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. എം.ജി ബൽരാജ് പദ്ധതി വിശദ്ദീകരണം നടത്തി. കൗൺസിലർ സുമ, പി.കെ ബാലകൃഷ്ണൻ, എൻ.വി വത്സൻ മാസ്റ്റർ, എം.കെ മനോജ്, നങ്ങാണത്ത് പുഷ്പരാജ്, രാജീവ് കൊടക്കാട്ട് എന്നിവർ ആശംസകളകർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ശ്രീജ സ്വാഗതവും സി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
