കൊയിലാണ്ടി നഗരസഭ: വി.കെ രേഖ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു

കൊയിലാണ്ടി നഗരസഭാ കൗൺസിലറായി വി. കെ. രേഖ സത്യപ്രതിജ്ഞ ചെയ്യുന്നു
കൊയിലാണ്ടി; നഗരസഭയിലെ പന്തലായനി 15-ാം വാർഡിൽ നിന്ന് തെരെഞ്ഞെടുത്ത വി.കെ രേഖ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ കൗൺസിലറായിരുന്ന കെ.ടി ബേബി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് രേഖ മത്സരിച്ചത്. സി.പി.ഐ.എംന്റെ സജീവ പ്രവർത്തകയും, എ.ഡി.എസ് സെക്രട്ടറിയുമായ രേഖ 351 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഇന്ന് കാലത്ത് 11 മണിക്ക് നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ: കെ.സത്യൻ രേഖയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിനിർത്തിയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. തുടർന്ന് കൗൺസിലർ പാർടി നേതാക്കൻമാരും, ഉദ്യോഗസ്ഥരും കൗൺസിലറെ അനുമോദിച്ചു.

വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, യു.രാജീവൻ മാസ്റ്റർ, സുരേഷ് കെ.ടി, മാങ്ങോട്ടിൽ സുരേന്ദ്രൻ, ദിവ്യ ശെൽവരാജ്, വി.കെ അജിത, വി. സുന്ദരൻ മാസ്റ്റർ, സലീന, സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, ആസൂത്രണ സമിതി അദ്ധ്യക്ഷൻ കെ.കെ സുധാകരൻ വി.പി ഉണ്ണികൃഷ്ണൻ തെരഞ്ഞെടുപ്പ് റിട്ടേണിംങ് ഓഫീസർ, മുൻ കൗൺസിലർ കെ.ടി ബേബി, രേഖ വി. കെ. എന്നിവർ സംസാരിച്ചു.

