കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: സംസ്ഥാന യുവജന ക്ഷേമ ബോർഡും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംഘാടകതസമിതി രൂപീകരിച്ചു. കൊയിലാണ്ടി ഇ. എം. എസ്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
സപ്തംബർ 17 മുതൽ 23 വരെ കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലും, 23, 24 തിയ്യതികളിൽ കലാമത്സരങ്ങൾ കോതമംഗലം ജി. എൽ. പി. സ്കൂളിൽ നടക്കും.

വടകര പാർലമെന്റംഗം മുല്ലപ്പിള്ളി രാമചന്ദ്രൻ, കെ. ദാസൻ എം. എൽ. എ. എന്നിവർ രക്ഷാധികാരികളായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ: കെ. സത്യൻ, കൺവീനർ ഷെറിൽ ഐറിൻ സോളമൻ എന്നിവർ ഭാരവാഹികളായും തീരുമാനിച്ചു.

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, ശശി കോട്ടിൽ, എൽ. എസ്. ഋഷിദാസ്, യൂത്ത് കോ-ഓഡിനേറ്റർ മിഥുൻദാസ് നന്ദി പറഞ്ഞു.

