കൊയിലാണ്ടി നഗരസഭ-കൃഷിഭവന്‍ ജൈവ പച്ചക്കറി സെമിനാര്‍ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഷുക്കാലത്ത് വിളവെടുക്കാനായി വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി നഗരസഭയിലെ കുടുംബശ്രീ യുണിറ്റുകളെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ‘നമുക്കൊരുക്കാം ജൈവ പച്ചക്കറി’ സെമിനാര്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ സബ്‌ന സൈനുദ്ദീന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. തുടര്‍ന്ന് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. ഷിജു മാസ്റ്റര്‍, വി. സുന്ദരന്‍ മാസ്റ്റര്‍, ദിവ്യ ശെല്‍വരാജ്. കൗണ്‍സിലര്‍മാരായ ശ്രീജാറാണി, ഷീബ, വി. പി. ഇബ്രാഹിംകുട്ടി, കെ. വി. സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അസ്സിസ്റ്റന്റ് കൃഷി ഓഫീസര്‍ രജീഷ് കുമാര്‍ ജൈവ പച്ചക്കറി ക്ലാസ്സെടുത്തു. നഗരസഭാ സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമന്‍ സ്വാഗതവും, സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ രൂപ എം. എം. നന്ദിയും പറഞ്ഞു.
