കൊയിലാണ്ടി താലൂക്ക് ആശുപത്രി ടാങ്ക് നിർമ്മാണം ഭൂം പമ്പ് കോൺക്രീറ്റ് കാണാൻ ജനം കൗതുകത്തോടെ

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നില കെട്ടിടത്തിന്റെ ഫയർ ആന്റ് റസ്ക്യൂ ആവശ്യത്തിനായി ആശുപത്രി മുറ്റത്ത് സ്ഥാപിക്കുന്ന ഒരു ലക്ഷം ലിറ്റർ കൊള്ളുന്ന ജലസംഭരണിയുടെ കോൺക്രീറ്റ് പ്രവർത്തി പുരോഗമിക്കുന്നു. വലിയ കെട്ടിടങ്ങൾക്ക് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കൂറ്റൻ ഭൂം പമ്പ് ഉപയോഗിച്ചാണ് കോൺക്രീറ്റ് പ്രവർത്തി ചെയ്യുന്നത്.
സാധാരണയായി എട്ടും പത്തും നിലകളിൽ കോൺക്രീറ്റ് ചെയ്യാനാണ് ഭൂം പമ്പ് ഉപയോഗിക്കുന്നത് ഒരു ലക്ഷം ലിറ്റർ ജലം കൊള്ളുന്ന സംഭരണിയായതിനാലാണ് ഈ പമ്പ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. കൊയിലാണ്ടിയിൽ ആദ്യമായാണ് ഇത്തരത്തിൽ പമ്പ് ഉപയോഗിച്ച് കോൺക്രീറ്റ് നടക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ഇത് വീക്ഷിക്കാൻ നിരവധി പേരാണ് കൗതുകത്തോടെ എത്തിയത്.

