കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്.പി.സി. ക്യാമ്പ്

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്നുദിവസത്തെ എസ്.പി.സി. ക്യാമ്പ് തുടങ്ങി. എസ്.ഐ. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. ജയരാജ്, പ്രധാനാധ്യാപകന് സി.കെ. വാസു, വി.എം. രാമചന്ദ്രന്, യു.കെ. ചന്ദ്രന്, ടി. രജിന, പി.കെ. രാജന്, വി.വി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എ.എസ്.ഐ.മാരായ സുലൈമാന്‍, പ്രസാദ്, എസ്.സി.പി. ഒ. ദാമോദരന്‍, പി. സിനി, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
