കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒളിമ്പിക്സിനെ വരവേല്‍ക്കുന്നതിനായി കുട്ടികള്‍ ഓര്മക്കളം തീര്‍ത്തു

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിയോ ഒളിമ്പിക്സിനെ വരവേല്‍ക്കുന്നതിനായി കുട്ടികള്‍ ഓര്മക്കളം തീര്‍ത്തു. റിട്ട. കായികാധ്യാപകന് കപ്പന ഹരിദാസിന്റെ ‘ഒളിമ്പിക്സ് ഓര്‍മകള്‍’ ഫോട്ടോപ്രദര്‍ശനം നഗരസഭാധ്യക്ഷന്‍ കെ. സത്യന് ഉദ്ഘാടനം ചെയ്തു. മുന്‍ സര്‍വീസസ് ഫുട്ബോള്‍താരം നടുവിലെക്കണ്ടി കുഞ്ഞിക്കണാരനെ ആദരിച്ചു. പ്രധാനാധ്യാപകന് എം. മൂസ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ.പി. പ്രബിത്, ജ്യോതിഷ്കുമാര്‍, കെ. ബീന, ഡോ. പി.കെ. ഷാജി, കോ-ഓര്‍ഡിനേറ്റര്‍ രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
