KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കിസ്സ സമാപിച്ചു

കൊയിലാണ്ടി: കിസ്സയുടെ അവസാന ദിവസമായ തിങ്കളാഴ്ച്ച നെസ്റ്റ് പാലിയേറ്റിവ് കെയറിന് കീഴിലുള്ള കിടപ്പു രോഗികളുടെയും അവരുടെ ഉറ്റവരുടെയും സംഗമത്തിന് വേദിയൊരുക്കി. സമാഗമം എന്ന പേരിൽ സംഘടിപ്പിച്ച ഈ കൂടിച്ചേരൽ പ്രശസ്ത സാഹിത്യകാരൻ കൽപറ്റ നാരായണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. നെസ്റ്റ് ചെയർമാൻ കരുവഞ്ചേരി അബ്ദുള്ള അധ്യക്ഷത വഹിച്ചു. 
പാലിയേറ്റിവ് സേവനങ്ങൾ മാറാരോഗികൾക്കും കുടുംബങ്ങൾക്കും എത്രത്തോളം ആശ്വാസവും താങ്ങും ആയി മാറുന്നു എന്നത് അനുഭവങ്ങളിലൂടെ പലരും പങ്ക് വെച്ചപ്പോൾ വിദ്യാർഥികൾ അടക്കമുള്ള സദസ്സിന്റെ കണ്ണ് നനയിച്ചു.
 മുഖ്യാതിഥി ആയ ഡോ: ഹസീനാ ബീഗത്തിന് പുറമെ രാജേഷ് കീഴരിയൂർ, എൻ. പുഷ്പരാജ്, സി. എച്ച്. അബ്ദുള്ള, കൃഷ്ണൻ, ടി. കെ. നാസർ, അബ്ദുൽ ഖാലിക്, പി. എം. അബ്ദുറഹിമാൻ, എം. കെ അഷ്റഫ് മാസ്റ്റർ, യാസിർ അഹമ്മദ്, ഡോ: അനഘ പി തുടങ്ങിയവർ സംസാരിച്ചു.  ടി. പി. ബഷീർ സ്വാഗതവും, ജാസിൽ നന്ദിയും പറഞ്ഞു.
വൈകിട്ട് 7 മണിക്ക് ഇർഫാൻ എരോത്തും ജാവേദ് അസ്ലമും നയിച്ച ‘മെഹ്ഫിൽ-എ- സമാ’ എന്ന സംഗീത പരിപാടിയോടെ മൂന്നു ദിവസം നീണ്ടുനിന്ന കൊയിലാണ്ടി കിസ്സക്ക് തിരശീല വീണു.

2 Attachments

Share news

Leave a Reply

Your email address will not be published. Required fields are marked *