KOYILANDY DIARY.COM

The Perfect News Portal

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

ഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 400 രൂപ ഉയര്‍ത്തി 5,950 രൂപയാക്കി. ഉണ്ടക്കൊപ്രക്ക് 410 രൂപ വര്‍ധിപ്പിച്ച്‌ ക്വിന്റലിന് താങ്ങുവില 6240 ആക്കി. കേര കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് നടപടി സഹായകരമാകുമെന്ന് സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി പറഞ്ഞു.

Share news