കൊച്ചിയിലെ അഗ്നിബാധ: തീ നിയന്ത്രണ വിധേയം

കൊച്ചി: ബ്രോഡ്വേയിലെ വസ്ത്ര മൊത്ത വ്യാപാര കേന്ദ്രത്തില്‍ പടര്‍ന്നു പിടിച്ച തീയണച്ചു. പത്തിലേറെ അഗ്നിശമനസേനാ യൂണിറ്റുകളുടെയും പോലീസിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായാണ് തീ അണയ്ക്കാനായത്. കെട്ടിടത്തിലെ നാല് കടകളും പൂര്‍ണമായും കത്തിനശിച്ചെന്നാണ് വിവരം. തീപിടിത്തത്തിനു പിന്നാലെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. തീപടര്‍ന്നതിനു തൊട്ടു പിന്നാലെ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
തീപടര്‍ന്ന കെട്ടിടത്തില്‍ നിന്ന് വന്‍ തോതില്‍ പുക ഉയര്‍ന്നതും ബ്രോഡ്വേയ്ക്കുള്ളിലെ റോഡുകള്‍ തീരെ ചെറുതായതിനാല്‍ ഇവിടേക്ക് അഗ്നിശമനസേനാ യൂണിറ്റുകളുടെ വാഹനങ്ങള്‍ എത്തുന്നതിന് തടസം നേരിട്ടതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പൊള്ളലോ പരിക്കോ ഏറ്റിട്ടില്ലെന്നാണ് വിവരം.

