കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. വെള്ളിയാഴ്ചയും പരീക്ഷണ ഓട്ടം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 23നാണ് ടെസ്റ്റ് റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൈലറ്റ് ഇല്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പ്പന ചെയ്തതെങ്കിലും പൈലറ്റിനെ വച്ചാകും ടെസ്റ്റ് റണ്‍ നടത്തുക. മുട്ടം മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരെയുമായിരിക്കും പാളത്തിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം.
