കൊച്ചി ഒബ്രോണ് മാളില്‍ തീപിടുത്തം

കൊച്ചി: പ്രശസ്തമായ ഒബ്രോണ് മാളില്‍ തീപിടുത്തം. ഫുഡ്കോര്ട്ടില് നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. തീപിടുത്തത്തെ തുടര്‍ന്ന് ഒബ്റോണ്‍ മാളിലെ നാലാം നിലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മാളിലെ മള്‍ട്ടിപ്ലക്സില്‍ സിനിമ കാണനെത്തിയവരെയെല്ലാം ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം തീയണയ്ക്കാനായി എത്തിയ ഫയര്‍ഫോഴ്സ് അഗ്നിബാധയുണ്ടായ നാലാം നിലയില്‍ ജലമെത്തിക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ്. കറുത്ത കട്ടിയുള്ള പുകയാണ് മാളില്‍ നിന്നുയരുന്നത്. അതേസമയം ആളപായമില്ലെന്നും ഫയര്‍ ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി.

