കൈതക്കലില്‍ ഓട്ടോ മൊൈബല്‍ വര്‍ക്ക് ഷോപ്പിന് നേരെ ബോംബേറ്

പേരാമ്പ്ര: കുറ്റ്യാടി – ഉള്ള്യേരി സംസ്ഥാന പാതയില്‍ കൈതക്കലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഓട്ടോ മൊൈബല്‍ വര്‍ക്ക് ഷോപ്പിന് നേരെ ബോംബേറ്. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് പൊലീസ് കണ്ടെടുത്തു. ഷോപ്പിനകത്തേക്ക് തീപ്പന്തമെറിഞ്ഞ് നശിപ്പിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം എരവട്ടുരിലെ ബസ് സ്റ്റോപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ജലി വര്‍ക്ക്ഷോപ്പ് ഉടമ ഗിരീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍ ചോദ്യം ചെയ്യലില്‍ ഗിരീഷ് സ്ഥലത്തില്ലാത്ത ദിവസമാണ് സംഭവം നടന്നതെന്ന് കണ്ട് വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെയാണ് ഗിരീഷിന്റെ സ്ഥാപനം തകര്‍ക്കാന്‍ ശ്രമമുണ്ടായത്. അര്‍ധരാത്രി പത്രസ്ഥാപനത്തിലേക്ക് പുറപ്പെട്ട വാഹനത്തിലുള്ളവരാണ് വര്‍ക്ക് ഷോപ്പില്‍ നിന്ന് പുകയുയരുന്നത് കണ്ടത്.
നാദാപുരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ബോംബ് സ്കോഡും ഡോഗ് സ്കോഡം പരിശോധന നടത്തി. വന്‍ സ്ഥോടക ശക്തിയുള്ള ബോംബാണെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൈതക്കല്‍ ടൗണില്‍ വ്യാപാരികള്‍കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. കാലത്ത് മുതല്‍ വൈകീട്ട് 6 മണി വരെയായിരുന്നു ഹര്‍ത്താല്‍. തുടര്‍ന്ന് തൊഴിലാളികളും കച്ചവടക്കാരും പ്രകടനം നടത്തി.

