കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്‍ റൂറൽ ജില്ലാസമ്മേളനം

കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാസമ്മേളനം കൊയിലാണ്ടിയിൽ നടന്നു. പൊതുസമ്മേളനം എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് മേധാവി എം. കെ.പുഷ്‌കരന്‍ (ഐ.പി.എസ്.) മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കെ.എസ്.പി.പി.ഡബ്ലു.എ. ജില്ലാ പ്രസിഡണ്ട് ഹരിദാസ് ജി. നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.പി.പി.ഡബ്ലു.എ. പ്രസിഡണ്ട് അഡ്വ.പി ശങ്കരനാരായണന്‍, പുതിയേടത്ത് ബാലകൃഷ്ണന്‍, ടി.എം. ഹനീഫ, കല്ലറ ബാലകൃഷ്ണന്‍, കെ.ശ്രീകുമാര്‍, ചെ രണ്ടത്തൂര് ശ്രീധരന്‍, പി.സി.രാജന്‍ വി.കെ. നാ രായണന്‍, എ.പി. രതീഷ് എന്നിവര്‍ സംസാരിച്ചു. എന്‍. ശ്രീധരന്‍ സ്വാഗതവും കെ. ശ്രീധരന്‍ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന വൈസ് പ്രസി. ബാലകൃഷ്ണന്‍ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.
ൽ ർ
