KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ ശ്വാസംമുട്ടിക്കാന്‍ കേന്ദ്രം ; സാമ്ബത്തിക പ്രതിസന്ധിയിലാക്കി വികസന– ക്ഷേമ പ്രവര്‍ത്തനങ്ങള അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ‌് അടുത്ത വേളയില്‍ കേര‌ളത്തെ സാമ്ബത്തികമായി ഞെരുക്കി നേട്ടം കൊയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തില്‍ കൈവച്ചും നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ക്കു തടസ്സം സൃഷ്ടിച്ചും എല്‍ഡിഎഫ‌് സര്‍ക്കാരിനെ രാഷ‌്ട്രീയമായി ബുദ്ധിമുട്ടിക്കാനാണ‌് ശ്രമം.

ട്രഷറി സ‌്തംഭിപ്പിക്കുന്നതടക്കം സംസ്ഥാനത്തെ കുഴപ്പത്തിലാക്കാനുള്ള കുറുക്കുവഴികളാണ‌് കേന്ദ്രം തേടുന്നത‌്. ഈ സാമ്ബത്തിക വര്‍ഷം 30000 കോടി രൂപ കടമെടുക്കാനുള്ള അവകാശം ഉറപ്പിച്ചാണ‌് സംസ്ഥാന ബജറ്റ‌് അവതരിപ്പിച്ചത‌്. ഇത‌് അനുസരിച്ചുള്ള വികസന–ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും ഏറ്റെടുക്കുകയും ചെയ‌്തു. ഇതിനിടയില്‍ പ്രളയം വരുത്തിയ അപ്രതീക്ഷിത ചെലവുകളും ഏറ്റെടുത്തു. എന്നാല്‍, ട്രഷറിയിലെ പൊതുജനങ്ങളുടെ നിക്ഷേപത്തിന്റെ (പബ്ലിക‌് അക്കൗണ്ട‌്) പേര‌് പറഞ്ഞ‌് കടമെടുപ്പ‌് അവകാശത്തില്‍ 8000 കോടി രൂപ വെട്ടിക്കുറച്ചു. ഈ തുകയും സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ‌് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. 22,000 കോടി രൂപയുടെ കടമെടുപ്പ‌് അവകാശം മാത്രമാണ‌് അനുവദിച്ചത‌്. ജീവനക്കാരുടെ പ്രോവിഡന്റ‌് വിഹിതവും പെന്‍ഷന്‍കാര്‍ അടക്കമുള്ളവരുടെ ചെറിയ സമ്ബാദ്യ നിക്ഷേപങ്ങളും അടങ്ങിയതാണ‌് ട്രഷറി പൊതുനിഷേപം.

പ്രളയ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വിഭവ ശേഖരണത്തിനുമായി കടമെടുപ്പ‌് പരിധി വര്‍ധിപ്പിക്കണമെന്ന‌് കേരളം നിരന്തരം ആവശ്യപ്പെട്ടു. ആഭ്യന്തര മൊത്ത വരുമാനത്തിന്റെ മൂന്നു ശതമാനമെന്ന പരധി ഈ വര്‍ഷം 4.5 ശതമാനമായും അടുത്ത വര്‍ഷം 3.5 ശതമാനമായും ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. ഇത‌് കേന്ദ്രം അനുവദിച്ചില്ല. അര ശതമാനമെങ്കിലും ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. എങ്കില്‍ കുറഞ്ഞത‌് 3850 കോടി രൂപകൂടി പൊതുവിപണിയില്‍നിന്ന‌് കണ്ടെത്താമായിരുന്നു.

Advertisements

ധനഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ധനകമ്മിപരിധി ദേശീയ വരുമാനത്തന്റെ മൂന്നുശതമാനമാണ‌്. ആഗോളമാന്ദ്യം പോലുള്ള സാമ്ബത്തിക ദുരന്തങ്ങളില്‍ നിയമം എന്തായാലും കമ്മി പരിഗണിക്കാതെ കരകയറാനുള്ള ശ്രമങ്ങളാണ‌് നടത്തുക. 2009–10ലെ കേന്ദ്രത്തിലെ ധനകമ്മി 6.46 ശതമാനമായിരുന്നു. 2008 മുതല്‍ ഇതുവരെ ധനകമ്മിയുടെ ശരാശരി 4.76 ശതമാനമായിരുന്നു. എന്നിട്ടും, ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിട്ട കേരളത്തിന‌്, പുനര്‍നിര്‍മാണത്തിനായുള്ള വായ‌്പ സാധാരണ വായ‌്പാ പരിധിക്ക‌് പുറത്താക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല.

വായ‌്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും നിഷ‌്കരുണം തള്ളിക്കളഞ്ഞു. കടപരിധി കൂട്ടില്ലെന്ന കടുംപിടിത്തത്തിലാണ‌് കേന്ദ്ര സര്‍ക്കാര്‍. ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ വിദേശ ഭരണാധികാരികളും ധനകാര്യ സ്ഥാപനങ്ങളും വിശേദ മലയാളികളും വച്ചുനീട്ടിയ സഹായഹ‌സ‌്തം തട്ടിമാറ്റിയ അതേ ലാഘവത്തോടെ കടമെടുപ്പ‌് അവകാശവും കവര്‍ന്നെടുക്കുകയാണ‌്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *