KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന തീവണ്ടികള്‍ വൈകും

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന തീവണ്ടികള്‍ വൈകും. ആരക്കോണം-ചെന്നൈ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകി ഒാടുന്നത്.

ഇന്ന് വൈകുന്നേരം 8.05 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്( 22639) 1 മണിക്കൂര്‍ 35 മിനിറ്റ് വൈകി രാത്രി 10.30 നേ പുറപ്പെടൂ. വൈകുന്നേരം 3.25 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ് ( 12695) 7 മണിക്കൂര്‍ 35 മിനുറ്റ് വൈകി രാത്രി 11 മണിക്കേ പുറപ്പെടൂ.

ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ -മംഗലാപുരം എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 12685) 11 മണിക്കൂര്‍ വൈകി നാളെ രാവിലെ 4 മണിക്കേ പുറപ്പെടൂ. ഇന്ന് വൈകുന്നേരം 4.20 ന് മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗലാപുരം -ചെന്നൈ എക്സ്പ്രസ് ( 12686) 1 മണിക്കൂര്‍ വൈകി 5.30 ന് മാത്രമെ പുറപ്പെടൂ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *