കേരളത്തിനു ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിനു ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യൂണിറ്റിന് 2.80 രൂപയ്ക്കാണ് വൈദ്യുതി നല്‍കുക. ൈവദ്യുതി പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിവരം ധരിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കനത്ത വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. പവര്‍കട്ട് തടയുന്നതിനായി കായംകുളം വൈദ്യുതി എടുക്കുന്നത് ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. അണക്കെട്ടുകളില്‍ 45% വെള്ളമേയുള്ളൂ. അതിനാല്‍ ജലവൈദ്യുതിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാവാത്ത സ്ഥിതിയാണ്. ഈ സഹചര്യത്തിലാണ് കേന്ദ്രത്തില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

