കേരളകര്‍ഷക സംഘം പ്രകടനം നടത്തി

കൊയിലാണ്ടി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളകര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ മോദി ഗവ: നടപ്പിലാക്കുന്ന കര്‍ഷക ദ്രോഹനയങ്ങള്‍ തുറന്ന് കാണിച്ചായിരുന്നു പ്രകടനവും പൊതുയോഗവും.
ജില്ലാ സെക്രട്ടറി പി.വിശ്വന് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.ഷിജു അധ്യക്ഷത വഹിച്ചു. ടി.വി.ഗിരിജ, പി.സി.സതീഷ്ചന്ദ്രന്, പി.വേണു, പി.കെ.ഭരതന്, ഇ.അനില്‍ കുമാര്‍, പി.വി.സോമശേഖരന്‍, ടി.കെ.കുഞ്ഞിക്കണാരന്‍ എന്നിവര്‍ സംസാരിച്ചു.
