കേരളം പിണറായിയുടെ കൈയില്‍ സുരക്ഷിതം”: എന്‍എസ് മാധവന്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എഴുത്തുകാരന് എന്‍എസ് മാധവന്.
വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് പിണറായി അല്ലാതെ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് എന്‍എസ് മാധവന് അഭിപ്രായപ്പെട്ടു.

എന്‍എസ് മാധവന് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:

ചരിത്രം കേരളത്തോടു കരുണ കാണിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ ഒരാളെയും ചിന്തിക്കാനാവില്ല. കേരളം എന്ന ആശയം പിണറായിയുടെ കൈയില്‍ സുരക്ഷിതമാണ്.

ശബരിമല വിഷയത്തില്‍ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നതിനിടയിലാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പഠിപ്പിച്ചതെന്ന പിണറായിയുടെ വാക്കുകളും വൈറലായിരുന്നു.
