കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാര്‍ച്ചും ധര്‍ണയും നടത്തി

കോഴിക്കോട്: നോട്ട് നിരോധനത്തെതുടര്‍ന്ന് വ്യാപാരമേഖല നിശ്ചലമായതിനെതിരേ വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നോര്‍ത്ത്-സൗത്ത് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനാഞ്ചിറ എസ്ബിഐ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് നോട്ട് നിരോധനമെന്ന് നസിറുദ്ദീന്‍ പറഞ്ഞു. വന്‍കിട കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് മുന്‍കരുതലില്ലാതെ നടത്തിയ നീക്കം കാരണം ആയിരക്കണക്കിന് വ്യാപാരികളുടെ ജീവിതമാണ് പെരുവഴിയിലായത്.

സഹകരണ മേഖലയ്ക്കെതിരായ നീക്കവും ഇവിടുത്തെ ചെറുകിട വ്യാപാരികളെ ലക്ഷ്യം വച്ചാണെന്നും നസിറുദ്ദീന്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് പന്തം കൊളുത്തിയ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും ജനങ്ങള്‍ക്കു മുമ്പില്‍ ഒരു പുകമറ സൃഷ്ടിക്കുന്നതിനായി നടത്തിയ നാടകമാണ് കറന്‍സി നിരോധനമെന്നും നിയുക്ത ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ. സേതുമാധവന്, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്തീന്, മനാഫ് കാപ്പാട്, ടി. കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
