കേരള മിഷൻ – ഹരിതകേരളം – 2016 വാർഡ് തല സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പതിനാലാം വാർഡിൽ കേരള മിഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വാർഡ് തല സെമിനാർ സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. വാർഡ് തല വികസന സമിതിയുടെ നേതൃത്വത്തിൽ പനത്ലായനി കലാസമിതിയിൽ നടന്ന പരിപാടി കൗൺസിലർ പി.കെ രാമദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉറവിട മാലിന്യ സംസ്ക്കരണം എങ്ങിനെ എന്ന വിഷയത്തിൽ കൊയിലാണ്ടി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം പ്രസാദ് ക്ലാസെടുത്തു. സി. അപ്പുകുട്ടി, എൻ. സി. സത്യൻ എന്നിവർ ആശംസകൾ നേർന്നു. വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
