കേരള ഫീഡ്സിൽ തൊഴിൽ നിയമന പ്രശ്നങ്ങളില്ല: കമ്പനി അധികൃതർ

കൊയിലാണ്ടി: കേരളാ ഫീഡ്സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ വ്യാവസായിക ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പെ തൊഴിൽ പ്രശ്നം ഉടലെടുത്തുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കമ്പനി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തൊഴിലാളികളെ നിയമിക്കുന്നതിന് രാഷട്രീയ പാർട്ടികളുടെ താത്പര്യം പരിഗണിക്കുന്നുവെന്നതും അടിസ്ഥാന രഹിതമാണ്. തിരുവങ്ങൂർ യൂണിറ്റിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല. യൂണിറ്റിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട ജോലികൾ ക്ഷേമനിധി ബോർഡിലെ തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കണമെന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനമാണ്. അതിനാൽ കയറ്റിറക്കു തൊഴിലുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും നിയമിച്ചിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. പൊതു മേഖലാ സ്ഥാപനമാണ് കേരളാ ഫീഡ്സ്.

