കേരള കർഷകസംഘം സെമിനാർ സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സെമിനാർ സംഘടിപ്പിച്ചു. കുറ്റ്യാടി ഇറിഗേഷൻ സാധ്യതതകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു അദ്ധ്യക്ഷതവഹിച്ചു.

കുറ്റ്യാടി ഇറിഗേഷൻ പദ്ധതിക്ക് 100 കോടി രൂപയുടെ സഹായം സർക്കാർ അനുവദിക്കണമെന്ന് സെമിനാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സപ്തംബർ 29 ,30 തിയ്യതികളിൽ പേരാമ്പ്രയിലാണ് ജില്ലാ സമ്മേളനം നടക്കു.

ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ എം. കെ. മനോജ് വിഷയാവതരണം നടത്തി, വി. കെ. അശ്വതി ചർച്ച നിയന്ത്രിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് സതി കിഴക്കയിൽ, ജില്ലാ കമ്മിറ്റി അംഗം ടി.വി ഗിരിജ എന്നിവർ സംസാരിച്ചു. ഏരിയ ജോ: സെക്രട്ടറി പി.സി സതീഷ് ചന്ദ്രൻ സ്വാഗതവും. എം.എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.

