കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കം

കൊയിലാണ്ടി: ജോയിന്റ് ആക്ഷൻ ഫോർ നാഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കമായി. കൊയിലാണ്ടി ബദരിയ കോളേജ് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജാൻ ട്രസ്റ്റ് ഡയരക്ടർ അദ്ധ്യക്ഷത വഹിച്ചു.
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ വായനാ രീതിയിൽ മാറ്റം വരുത്തണമെന്നും പത്ര വായനപോലും അക്കാദമിക് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഗൗരവത്തോടെ കാണണമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. സമയബന്ധിതമായ വായനയുളളവർക്ക് ഏതു മത്സരപരീക്ഷകളിലും വിജയിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

വാർഡ് കൗൺസിലർ വി.പി ഇബ്രാഹിംകുട്ടി, വയനാട് തീംപാർക്ക് മാർക്കറ്റിംങ് മാനേജർ മുഹ്ജിസ്, സെന്റർ ഫോർ ഇഫർമേഷൻ & ഗൈഡൻസ് ഇന്ത്യ ജില്ലാ സെക്രട്ടറി സിദ്ദിഖ് പയ്യോളി, ബദ്രിയ കോളേജ് സെക്രട്ടറി പി.പി അനീസ് അലി, ട്രെയ്‌നർ നജീബ് ജലീൽ, ജാൻ ട്രസ്റ്റ് കോ-ഓഡിനേറ്റർ പി.എസ് സുഹീറ എന്നിവർ സംസാരിച്ചു.

