കേബിള്‍ ടി വി മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണം: എം. കെ. രാഘവന് എം പി

ഉള്ള്യേരി: കേബിള്‍ ടി വി മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് എം കെ രാഘവന് എം പി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന പ്രാദേശിക ചാനലുകള്‍ ജനങ്ങളുടെ ചാനലാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന് കടലുണ്ടി എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു. സി ഒ എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി നിഷാദ് മണങ്ങാട്ട്, ജില്ലാ സെക്രട്ടറി എം മന്‍സൂര്‍, കെ. പി. ബാബു, രാജേന്ദ്രന് കുളങ്ങര, റഹീം എടത്തില്‍, പി.വി. ഭാസ്ക്കരന്‍, ഇ.എം.ബാലന്, ഉള്ള്യേരി ദിവാകരന്, കെ സജീവ് കുമാര്‍, കെ.മധുസൂദനന്, സി എം സന്തോഷ്, കെപി. സത്യനാഥ്, എടത്തില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് അംഗം പാറക്കല്‍ ഷാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്ക്കാരിക ഘോഷയാത്രയില്‍ ജില്ലയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും കുടുബാംഗങ്ങളും പങ്കെടുത്തു.

